കണ്ണാടി പുഴയുടെ തീരത്ത്
സ്ഥ്തിചെയുന്ന ,മമ്പറം എന്ന കൊച്ചു ഗ്രാമം.
O V വിജയന്റേ
“ ഖസക്കിന്റേ ഇതിഹാസം” എന്ന കഥയിലെ
ഖസാക്ക് ഇന്നു അറിയപ്പെടുന്നത്
തസ്രാക്ക് .
തസ്രാക്കില്‍ നിന്നും 2.5km മാത്രം അകലെയുള്ള മമ്പറം എന്ന കൊച്ചു ഗ്രാമം. എന്റെ സ്വന്തം നാട്
, സുരേഷ് ആയ എന്നെ സ്റ്റാര്‍ സുരേഷ് ആയി വാഴ്ത്തപ്പെട്ട സുന്ദര ഗ്രാമം.
അവിടെ എന്റെ അയല്‍വാസി ആയിരുന്നു മത്തായി ചേട്ടന്‍.
എല്ലാ മലയാളികളെ പോലെ ഞാനും എന്റേ വീടിനെക്കാളും, അടുത്ത വീട്ടില്ലേക്കാണു കൂടുതല്‍
ശ്രദ്ധകൊടുത്തത്.അങ്ങിനെ കൊഴികൂടിലേക്കു കണ്ണും നട്ടിരിക്കുന്ന കുറുക്കനെപൊലെ , ഞാനും
മത്തായി ചേട്ടന്റേ ഇളയ മോളുടെ മേല്‍ 1 കണ്ണ് വച്ചു.മന്ദമാരുതന്‍ വീശുന്ന നിലാവുള്ള രാത്രികളിലും… നിലവില്ലാത്ത രാത്രികളിലും
എന്റേ കണ്ണും കാതും മത്തായി ചേട്ടന്റെ വീട്ടിനെ ചുറ്റി വന്നു. അതില്‍ വീണുകിട്ടിയ ഒരു
കാര്യം ആണ് ഇവിടെ പറയാന്‍ ഉദേശിക്കുന്നത്.
എന്തിനും ഏതിനും കുറ്റം പറയുന്ന പ്രകൃതക്കാരന്‍ നമ്മുടെ ഈ മത്തായി ചേട്ടന്‍. ഒരു
ദിവസം പതിവുപൊലെ അത്താഴം കഴിക്കാന്‍ ചെന്ന മത്തായി ചേട്ടന്‍ ഭാര്യ ഏല്യാമ ചേട്ടത്തിയോട്
ചോദിച്ചു “ എന്തുവാടി ഇത് ?” ഇത് ഒരുപാട് ഞാന്‍ കേട്ടിട്ടുള്ളാതാണു എന്ന മട്ടില്‍
ഏല്യാമ ചേട്ടത്തി “ മുട്ട പുഴുങ്ങിയത്”. മത്തായി ചേട്ടന്
വായയില്‍ നിറച്ച ചോറില്‍ നിന്നും പകുതി വേഗം ഇറക്കിയശേഷം കൈ പ്ലേറ്റിലേക്കു കുടഞ്ഞു
കൊണ്ടു പറഞ്ഞു “ നിനോടു ആരു പറഞ്ഞു മുട്ട പുഴുങ്ങാന്? എനിക്കു ഓംപ്ലേറ്റു
വേണം….. അല്ലേല്ലും ഇവിടെ എന്റേ ഇഷ്ട്ടതിനു എന്തു വില
??”.
ചേട്ടന്റെ വാക്കുകള്‍
കേട്ടു നെറ്റി ചുളിച്ചു കൊണ്ടു ഏല്യാമ ചേട്ടത്തി പതിഞ്ഞ ശ്ബ്ദ്ധ്തില്‍ തുടര്‌ന്നു “ ഉള്ളി ഇല്ലായിരുന്നു”. ഉള്ളി വാങ്ങി കൊടുക്കാതത്തു
ആണ് തെറ്റ് എന്ന് മനസിലായ മത്തായി ചേട്ടന് ഉയര്‍ന്ന ശ്ബ്ദ്ധ്തില്‍ തുടര്‌ന്നു “ അല്ലെലും നിന്നെയൊക്കെ കെട്ടിയ എന്നെ പറഞ്ഞാല്‍ മതിയല്ലോ?” ആ വഴക്കു അങ്ങനെ എല്ലാ വീട്ടിലേയും പോലെ പതിവു ഡയലോഗ്കളിലൂടെ തുടര്‌ന്നു.. ഞാന്‍ എന്റേ
തിരയല്‍ തുടര്‌ന്നു..
ആടുത്ത ദിവസം അത്താഴതിന് ഏല്യാമ ചേട്ടത്തി ഓംപ്ലേറ്റ് ഉണ്ടാക്കി വച്ചു. പക്ഷെ അന്നും ചേട്ടത്തിക്ക് കുറെ കേള്‍ക്കേണ്ടിവന്നു.“ നിനോട് ആരാടി ഓംപ്ലേറ്റ് ഉണ്ടാക്കാന്‍ പറഞ്ഞേ? മുട്ട പുഴുങ്ങിയ്യാല്‍ പോരേ??
അതാണു എനിക്കു ഇഷ്ട്ം”ചേട്ടത്തി ആകെ കുഴഞ്ഞുപൊയീ
“ ഹൊ” ഇത് എന്തു മനുഷന്‍? കൈതയില പോലെ അങ്ങോട്ടു തടവിയാലും,
ഇങ്ങോട്ടു തടവിയാലും മുള്ള് കേറും. എന്തായലും അന്നു വഴക്കിനൊന്നും നില്കാതെ എല്ലാം
നാളെ ശരിയാക്കം എന്നു മനസില്‍ പറഞ്ഞുകൊണ്ടു ചേട്ടത്തി ആ ദേഷ്യം മുഴുവന്‍ പാത്രാ ങ്ങളോടു
തീര്‍ക്കുന്നതു ഡോള്‍ബി സ്റ്റീരിയോ ഇഫെക്റ്റ്സില്‍
കാതില് മുഴങ്ങി.
ആടുത്ത ദിവസം പതിപോലെ
മത്തായി ചേട്ടന്‍ ഊണ്‍ മേശയില്‍ എത്തി. ചേട്ടത്തി ചോറും കറിയും മുട്ട പുഴുങ്ങിയതും
എടുത്തുവച്ചു. പതിവുപല്ലവി മത്തായി ചേട്ടന്
തുടര്‍ന്നു “നിനോടു ആരു പറഞ്ഞു മുട്ട പുഴുങ്ങാന്? എനിക്കു ഓംപ്ലേറ്റു
വേണംചേട്ടത്തി വേഗം അടുക്കളയില്‍ പോയി ഓംപ്ലേറ്റു കൊണ്ടൂവന്നു
കൊടൂത്തു. V S ന്റെ വിജയവാര്‍ത്ത കേട്ടാ പിണങ്ങാരായെ പൊലെ ആയീ നമ്മുടെ മത്തായി ചേട്ടന്‍ .എന്നാലും മത്തായി ചേട്ടന്‍ തളര്‍ന്നില്ലാ..“ എടീ…..! നീ എന്ത ഈ ചെയ്തിരിക്കുന്നത്???”ചേട്ടന്റെ ഗര്‍ജനം
കേട്ടു ഞെട്ടിയ ചേട്ടത്തി പേടികലര്‍ന്ന പരിഹാസത്തില്‍ പറഞ്ഞു “ഇത് മുട്ട
പുഴുങ്ങിയതും ഇത് ഓംപ്ലേറ്റും”കലി അടങ്ങാതെ മത്തായി
ചേട്ടന് തട്ടി കയറി “ നീ ആളെ കളിയാക്കുകയാണോ??
ഇത് മുട്ട പുഴുങ്ങിയതും ഇത് ഓംപ്ലേറ്റും ഒക്കെ എനിക്കു
മനസിലായി”ചേട്ടത്തിയും കുറച്ചു
ശബ്ദം കൂട്ടി ചോദിച്ചു “ പിന്നെ എന്താ കുഴപ്പം? നിങ്ങള്‍ക്കു ഇഷ്ട്മ്മുള്ളതു
കഴിക്കു..”മത്തായി ചേട്ടനു വിടാന്‍
ഭാവം ഇല്ലായിരുന്നു. “ എങ്ങനെയാടീ
ഇത് കഴിക്കുന്നത്??
ചേട്ടത്തി:- ഹ്ം
! എന്താ കുഴപ്പം???????മത്തായി ചേട്ടന്‍:-
“പുഴുങ്ങേണ്ട മുട്ടാ
ഓംപ്ലേറ്റും ആക്കി… ഓംപ്ലേറ്റ് ആക്കേണ്ട മുട്ട പുഴുങ്ങിയും വച്ചു. എങ്ങനെ??? നിന്നെ
പറഞ്ഞിട്ടു കാര്യം ഇല്ലാ………….!॒॑॑%
പതിവു ഡയലോഗ്കളിലൂടെ
തുടര്‌ന്നു.ഇനി ഞാന്‍ ഒന്നും പറയുന്നില്ലാ
എല്ലാം നിങ്ങള്‍ക്കു മനസിലായില്ലേ??.നമ്മുക്കു കുറ്റം പറയണമെങ്കില്‍
എന്തിനേയും ഏതിനേയും പറയാം.ഇതു പൊലെ കുറെ മത്തായിമ്മാര്‍
നമ്മുടെ ഇടയിലും(സമൂഹത്തില്‍) ഉണ്ട് എന്ന്
വിഷമ്മപൂര്‍വ്വ്ം പറഞ്ഞുകൊണ്ടൂ നിര്‍ത്തട്ടെ…….Train 10 മിനിറ്റില്‍ പുറപ്പെടും ചാര്‍ട്ടു നോക്കി Upper ബര്‍ത്തില്‍ ഒരു കിളി വരാനുണ്ടെ…ഹം… വന്നിട്ടുവേണം പുതിയ
ഒരു ബ്ലൊഗിനു വല്ലതും തടയുമോ എന്നു നോക്കാട്ടെ…ബൈ..
കാര്യമില്ലാത്ത കുറച്ചു കാര്യങ്ങള്‍
2012 ഓഗസ്റ്റ് 2, വ്യാഴാഴ്‌ച
2012 ജൂലൈ 17, ചൊവ്വാഴ്ച
സ്റ്റാര്‍ ഹോട്ടല്‍
സമയം ഒരുമണി ,ഉച്ചയൂണിന്റെ സമയം....,വിശപിന്റെ വിളി ട്രെയിന്‍ കൂവുന്നത് പോലെ കൂവുന്നു ..
.. ഇനിയും കാത്തിരിക്കാന്‍ പാടില്ല . വല്ലതു0 കഴിച്ചേ പറ്റു . അടുത്തെങ്ങും ഒരു ഹോട്ടലോ ,ചായ കടയോ ഇല്ല . അകെയുള്ളത് വിറ്റുപോകാത്ത ബ്ലൌസ് പീസ് എല്ലാം കമ്പില്‍ കെട്ടി കളര്‍ കൊടികള്‍ പറപ്പിക്കുന്ന ഒരു വലിയ സ്റ്റാര്‍ ഹോട്ടല്‍ മാത്രം . കൈയില്ലുള്ളത് വെറും
100 രൂപ . എന്ത് ചെയും ??? ഇവിടെ ഒരു ചായകുടിക്കാന്‍ വേണം 150 . പന്തം കണ്ട തോരപ്പനെ പോലെ ഹോട്ടലിനു മുന്നില്‍ കുറച്ചു സമയം അന്താളിച്ചു നിന്നു..വന്‍ കുടല് ചെറു കുടലിനെ കാര്‍ന്നുതിന്നാന്‍ തുടങ്ങി കഴിഞ്ഞു. എന്തായാലും വരുന്നെടത് വച്ച് കാണാം വിശപ്പ് സഹിക്കാന്‍ വയ്യ .രണ്ടും കല്പ്പിച്ചു അകത്തു കയറി
ശീതികരിച്ച മുറിയില്‍
മങ്ങിയ വെളിച്ചം .നമ്മുടെ കൊട്ടപുരം ബാറിന്റെ ഓര്‍മ്മ വന്നു . അവിടെ കല പില ശബ്ദം
.ഇവിടെ ലൈറ്റ് മ്യൂസിക് അത്രയേ ഉള്ളു വ്യത്യാസം .കൈകഴുകാന്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു
….." Wash " എന്നാ ബോര്‍ഡ് കണ്ടില്ല
.. കഴിച്ചുകഴിഞ്ഞ് ഒരിമിച്ചു കഴുകാം എന്ന് കരുതി നില്‍ക്കുമ്പോള്‍ കഴുത്തില്‍ നാട കെട്ടിയ
ഒരു ചുള്ളന്‍ വന്നിട്ടേ " please
be seated sir ". ഒരു കസേരയുടെ പകുതിയില്‍ ഒന്ന് ഇരുന്നു
. ചുള്ളന്‍ എനിക്ക് നേരെ ഒരു പുസ്തകം വച്ചിട്ട്
ഒറ്റ പോക്ക് .. എനിക്കെ സ്കൂള്‍ ജീവിതം ഓര്‍മ്മ വന്നു . പരിക്ഷ ഹാളില്‍ കയറി ഇരുന്നതും…… പപ്പേര്‍ തരുന്ന കൃഷ്ണക്കുട്ടി മാഷെ പോലെ തോന്നി
...ഞാന്‍ ആ പുസ്തകം ഒന്ന് നീക്കി വച്ചിട്ട് കഴുത് ഉയര്‍ത്തി അങ്ങോട്ടും ഇങ്ങോട്ടും
ഒന്ന് നോക്കി .കാര്യം മനസിലായ ആ നാടകെട്ടിയ ചുള്ളന്‍ വന്നു ചോദിച്ചു
" എന്നതാ വേണ്ടത്
??".
"ഒരു ഊണ്‍"
അപ്പോള്‍ മറുചോദ്യം സ്പെഷ്യല്‍
ആണോ ?
എന്തായാല്ലും കാശില്ല
എന്നാല്‍ പിന്നെ സ്പെഷ്യല്‍ തന്നെ ആയിക്കോട്ടെ .
" സ്പെഷ്യല്‍
".
5 മിനിറ്റ് കഴിഞ്ഞേ ഒരു
പ്ലേറ്റ് കിട്ടി .10 മിനിറ്റ്
കഴിഞ്ഞ് , വേറെ ഒരു നാട
കെട്ടിയ ചുള്ളന്‍ ,പക്ഷെ ഇവന്
കോട്ട് ഇല്ല , കുറെ വിഭവങ്ങള്‍
.ഫിഷ് കറി, ഫ്രൈ ....പിന്നെ
കുറെ വേവികാത്ത പച്ചകറികളും.നല്ല ഡിസൈന്‍ ഇല്
അരിഞ്ഞു അലങ്കരിചിട്ടുന്റെ , കണ്നനാണോ?? കഴിക്കാനാണോ ഒന്നും
മനസിലായില്ല.. പിന്നെ ഒന്നും ചിന്തിച്ചില്ല
.വച്ച് പിടിച്ചു ...... @ $ #**** . ഹവൂ ....ഒരുവഴിക്കു എല്ലാം
ഒന്ന് തീര്ത്തപ്പോള്‍ ദേ വരുന്നു
.. നാടകാരന് ഒരു പാത്രവുമായീ
. പാത്രം മേശപുറത്ത് വച്ചിട്ട്
" ഇനി
എന്തെല്ലും വേണോ ???"
".വേണ്ടാ മതി ബില്‍
തരു "
അവന്‍ പോയീ ... ന്ഹെ ? ഇതെന്താ
സാധനം ?? ഞാന് പാത്രത്തിലേക്ക് നോക്കി
.ഒരു ചെറു നാരങ്ങ
കഷ്ണം എല്ലാം ഇട്ടിട്ടുണ്ടേ ..വല്ല
ജൂസും ആവും എന്ന് കരുതി
ഞാന് വലിച്ചു കുടിച്ചു ,എന്നെ പറ്റിച്ചതാ അവര്‍ . വെറും ച്ചുടുവെള്ളത്തില്‍ നാരങ്ങ
ഇട്ടു thannu . വീണ്ടും അവന്‍ ഒരു പുസ്തകവുമായി വന്നു ,കൂടെ ഒരു ഓട്ടു പാത്രത്തില്‍
കുറച്ചു സുപ്പാരിയും,പല്ലുകുത്തിയും വച്ചു
. അവന്‍ പോയീ ..ഞാന് കൈ കഴുക്കാന്‍ വീണ്ടും ചുറ്റും നോക്കി . അടുത്ത ടാബ്ലില്‍
പപ്പേര്‍ എടുത്തു കൈ തുടയ്ക്കുന്നു .ഹോ ഇവടെ വെള്ള ക്ഷാമം ആവും .ഞാനും എന്റെ മേശയില്ല്
കോണ്‍ ആക്രിതിയിലെ മടക്കിയ കുറെ പപ്പേര്‍ എടുത്തു കൈ തുടച്ചു . വാ അത് പിന്നെ കഴുക്കാം
. പുസ്തകം മെല്ലെ തുറന്നു . ഹോ ആ കള്ളന്‍ ബില്‍ അതില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു . പക്ഷെ ബില്‍ അമൌന്റ്റ് കണ്ട്ടിട്ടെ ഞാന് ഞെട്ടി
2000 രൂപ!!!!!!!!!!!!!!! .എന്റെ കണ്ണ് തള്ളി പോയീ
..... കീശയില്‍ വെറും 100 , ബില്‍ 2000 . പിന്ന പറയണ്ടല്ലോ . ഒരു
വഴിക്ക് അടി..പിടി വഴക്ക്
..അവസാനം മാനേജര്‍ പോലീസിനെ വിളിച്ചു
എനിക്ക് സമാധാനമായീ .. പോലീസ് വന്നു എന്നെയും
കൊണ്ട് പുറത്തു വന്നു . ഞാന്
ആ 100 , പതുക്കെ മൂപ്പര്ക്ക്
കൊടുത്തു ....എന്റെ മുഖത്തേക്ക് തുറിച്ചു
നോക്കി " ഇതേ ഉള്ലോട ??? ഹം ശരി
പോയിക്കോ" ....എന്റെ ജീവനും കൊണ്ട്
ഞാന് ഓടി ...... അങ്ങനെ
100 രൂപയിക്ക് 2000 രൂപയുടെ ഊണ് കഴിച്ചു
. നമ്മുടെ ജനകിയ പോലീസ് ഉള്ളത്
കൊണ്ട് തടിയും കേടായില്ല!!!!!!!!!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)


