2012 ഓഗസ്റ്റ് 2, വ്യാഴാഴ്‌ച

മത്തായി ചേട്ടനും ഓംപ്ലേറ്റും (തിരിചിട്ടതു)



കണ്ണാടി പുഴയുടെ തീരത്ത് സ്ഥ്തിചെയുന്ന ,മമ്പറം എന്ന കൊച്ചു ഗ്രാമം.  O V വിജയന്റേ  ഖസക്കിന്റേ ഇതിഹാസം  എന്ന കഥയിലെ  ഖസാക്ക് ഇന്നു അറിയപ്പെടുന്നത് തസ്രാക്ക് .
       തസ്രാക്കില്‍ നിന്നും 2.5km  മാത്രം അകലെയുള്ള  മമ്പറം എന്ന കൊച്ചു ഗ്രാമം. എന്റെ സ്വന്തം നാട് , സുരേഷ് ആയ എന്നെ സ്റ്റാര്‍ സുരേഷ് ആയി വാഴ്ത്തപ്പെട്ട സുന്ദര ഗ്രാമം.
    അവിടെ എന്റെ അയല്‍വാസി ആയിരുന്നു മത്തായി ചേട്ടന്‍. എല്ലാ മലയാളികളെ പോലെ ഞാനും എന്റേ വീടിനെക്കാളും, അടുത്ത വീട്ടില്ലേക്കാണു കൂടുതല്‍ ശ്രദ്ധകൊടുത്തത്.അങ്ങിനെ കൊഴികൂടിലേക്കു കണ്ണും നട്ടിരിക്കുന്ന കുറുക്കനെപൊലെ , ഞാനും മത്തായി ചേട്ടന്റേ ഇളയ മോളുടെ മേല്‍ 1 കണ്ണ് വച്ചു.മന്ദമാരുതന്‍ വീശുന്ന  നിലാവുള്ള രാത്രികളിലും നിലവില്ലാത്ത രാത്രികളിലും എന്റേ കണ്ണും കാതും മത്തായി ചേട്ടന്റെ വീട്ടിനെ ചുറ്റി വന്നു. അതില്‍ വീണുകിട്ടിയ ഒരു കാര്യം ആണ് ഇവിടെ പറയാന്‍ ഉദേശിക്കുന്നത്.
   എന്തിനും ഏതിനും കുറ്റം പറയുന്ന  പ്രകൃതക്കാരന്‍ നമ്മുടെ ഈ മത്തായി ചേട്ടന്‍. ഒരു ദിവസം പതിവുപൊലെ അത്താഴം കഴിക്കാന്‍ ചെന്ന മത്തായി ചേട്ടന്‍ ഭാര്യ ഏല്യാമ ചേട്ടത്തിയോട് ചോദിച്ചു എന്തുവാടി ഇത് ? ഇത് ഒരുപാട് ഞാന്‍ കേട്ടിട്ടുള്ളാതാണു എന്ന മട്ടില്‍ ഏല്യാമ ചേട്ടത്തി മുട്ട പുഴുങ്ങിയത്. മത്തായി ചേട്ടന് വായയില്‍ നിറച്ച ചോറില്‍ നിന്നും പകുതി വേഗം ഇറക്കിയശേഷം കൈ പ്ലേറ്റിലേക്കു കുടഞ്ഞു കൊണ്ടു പറഞ്ഞു നിനോടു ആരു പറഞ്ഞു മുട്ട പുഴുങ്ങാന്? എനിക്കു ഓംപ്ലേറ്റു വേണം.. അല്ലേല്ലും ഇവിടെ എന്റേ ഇഷ്ട്ടതിനു എന്തു വില ??.
ചേട്ടന്റെ വാക്കുകള്‍ കേട്ടു നെറ്റി ചുളിച്ചു കൊണ്ടു ഏല്യാമ ചേട്ടത്തി പതിഞ്ഞ ശ്ബ്ദ്ധ്തില്‍  തുടര്‌ന്നു ഉള്ളി ഇല്ലായിരുന്നു. ഉള്ളി വാങ്ങി കൊടുക്കാതത്തു ആണ് തെറ്റ് എന്ന് മനസിലായ മത്തായി ചേട്ടന് ഉയര്‍ന്ന ശ്ബ്ദ്ധ്തില്‍  തുടര്‌ന്നു അല്ലെലും നിന്നെയൊക്കെ കെട്ടിയ എന്നെ പറഞ്ഞാല്‍ മതിയല്ലോ?  ആ വഴക്കു അങ്ങനെ എല്ലാ വീട്ടിലേയും  പോലെ പതിവു ഡയലോഗ്കളിലൂടെ തുടര്‌ന്നു.. ഞാന്‍ എന്റേ തിരയല്‍ തുടര്‌ന്നു..
  ആടുത്ത ദിവസം അത്താഴതിന് ഏല്യാമ ചേട്ടത്തി ഓംപ്ലേറ്റ്  ഉണ്ടാക്കി വച്ചു.  പക്ഷെ അന്നും ചേട്ടത്തിക്ക് കുറെ കേള്‍ക്കേണ്ടിവന്നു. നിനോട് ആരാടി ഓംപ്ലേറ്റ്  ഉണ്ടാക്കാന്‍ പറഞ്ഞേ? മുട്ട പുഴുങ്ങിയ്യാല്‍ പോരേ??
അതാണു എനിക്കു ഇഷ്ട്ംചേട്ടത്തി ആകെ കുഴഞ്ഞുപൊയീ ഹൊ ഇത് എന്തു മനുഷന്‍? കൈതയില പോലെ അങ്ങോട്ടു തടവിയാലും, ഇങ്ങോട്ടു തടവിയാലും മുള്ള് കേറും. എന്തായലും അന്നു വഴക്കിനൊന്നും നില്കാതെ എല്ലാം നാളെ ശരിയാക്കം എന്നു മനസില്‍ പറഞ്ഞുകൊണ്ടു ചേട്ടത്തി ആ ദേഷ്യം മുഴുവന്‍ പാത്രാ ങ്ങളോടു തീര്‍ക്കുന്നതു ഡോള്‍ബി  സ്റ്റീരിയോ ഇഫെക്റ്റ്സില്‍ കാതില് മുഴങ്ങി.
ആടുത്ത ദിവസം പതിപോലെ മത്തായി ചേട്ടന്‍  ഊണ്‍ മേശയില്‍  എത്തി. ചേട്ടത്തി ചോറും കറിയും മുട്ട പുഴുങ്ങിയതും എടുത്തുവച്ചു. പതിവുപല്ലവി  മത്തായി ചേട്ടന് തുടര്‍ന്നു നിനോടു ആരു പറഞ്ഞു മുട്ട പുഴുങ്ങാന്? എനിക്കു ഓംപ്ലേറ്റു വേണംചേട്ടത്തി  വേഗം അടുക്കളയില്‍ പോയി ഓംപ്ലേറ്റു കൊണ്ടൂവന്നു കൊടൂത്തു. V S ന്റെ വിജയവാര്‍ത്ത കേട്ടാ പിണങ്ങാരായെ പൊലെ ആയീ നമ്മുടെ മത്തായി ചേട്ടന്‍  .എന്നാലും മത്തായി ചേട്ടന്‍  തളര്‍ന്നില്ലാ.. എടീ..! നീ എന്ത ഈ ചെയ്തിരിക്കുന്നത്???ചേട്ടന്റെ ഗര്‍ജനം കേട്ടു ഞെട്ടിയ ചേട്ടത്തി  പേടികലര്‍ന്ന പരിഹാസത്തില്‍   പറഞ്ഞു ഇത്  മുട്ട പുഴുങ്ങിയതും ഇത് ഓംപ്ലേറ്റുംകലി അടങ്ങാതെ മത്തായി ചേട്ടന് തട്ടി കയറി നീ ആളെ കളിയാക്കുകയാണോ??
ഇത്  മുട്ട പുഴുങ്ങിയതും ഇത് ഓംപ്ലേറ്റും ഒക്കെ എനിക്കു മനസിലായിചേട്ടത്തിയും കുറച്ചു ശബ്ദം കൂട്ടി ചോദിച്ചു പിന്നെ എന്താ കുഴപ്പം? നിങ്ങള്‍ക്കു ഇഷ്ട്മ്മുള്ളതു കഴിക്കു..മത്തായി ചേട്ടനു വിടാന്‍ ഭാവം ഇല്ലായിരുന്നു. എങ്ങനെയാടീ  ഇത്  കഴിക്കുന്നത്??
ചേട്ടത്തി:- ഹ്ം !  എന്താ കുഴപ്പം???????മത്തായി ചേട്ടന്‍:- പുഴുങ്ങേണ്ട മുട്ടാ ഓംപ്ലേറ്റും ആക്കി ഓംപ്ലേറ്റ് ആക്കേണ്ട മുട്ട പുഴുങ്ങിയും വച്ചു. എങ്ങനെ??? നിന്നെ പറഞ്ഞിട്ടു കാര്യം ഇല്ലാ………….!॒॑॑%
പതിവു ഡയലോഗ്കളിലൂടെ തുടര്‌ന്നു.ഇനി ഞാന്‍ ഒന്നും പറയുന്നില്ലാ എല്ലാം നിങ്ങള്‍ക്കു മനസിലായില്ലേ??.നമ്മുക്കു കുറ്റം പറയണമെങ്കില്‍ എന്തിനേയും ഏതിനേയും പറയാം.ഇതു പൊലെ കുറെ മത്തായിമ്മാര്‍  നമ്മുടെ ഇടയിലും(സമൂഹത്തില്‍) ഉണ്ട് എന്ന് വിഷമ്മപൂര്‍വ്വ്ം പറഞ്ഞുകൊണ്ടൂ  നിര്‍ത്തട്ടെ…….Train 10 മിനിറ്റില്‍ പുറപ്പെടും  ചാര്‍ട്ടു നോക്കി  Upper ബര്‍ത്തില്‍ ഒരു കിളി വരാനുണ്ടെഹം വന്നിട്ടുവേണം പുതിയ ഒരു ബ്ലൊഗിനു വല്ലതും തടയുമോ എന്നു നോക്കാട്ടെബൈ..

1 അഭിപ്രായം: